കൊച്ചി : കേരളത്തില്‍ ഇല്ലാത്ത കയറ്റുമതിയുടെ മറവില്‍ കേരളത്തില്‍ 55 കോടിയുടെ കള്ളപ്പണമെത്തി. ഇല്ലാത്ത കയറ്റുമതിയുടെ പേരിലാണ് വന്‍ തോതില്‍ പണമെത്തിയത്. എളമക്കര സ്വദേശിയുടെ പേരില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സൂര്യകാന്തി ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിയുടെ പേരില്‍ പണമെത്തിയത് ബള്‍ഗേറിയയില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. സ്വസ്ത ഡി എന്ന കമ്പനിയില്‍ നിന്ന് കൊച്ചിയിലെ ജോസ് കെ ജോര്‍ജ്ജിന്റെ പേരിലാണ് പണം നിക്ഷേപിച്ചത്. 28 കോടിയുടെ പണം പിന്‍വലിച്ചു. ഇത് ബന്ധുക്കളുടെ പേരില്‍ നിക്ഷേപിച്ചു.
ബാങ്ക് അധികൃതര്‍ സംശയം തോന്നി ജോസിനോട് വിശദീകരണം തേടി. തുടര്‍ന്ന് ഹാജരാക്കിയ രേഖകള്‍ ബാങ്ക് കസ്റ്റംസിന് രേഖകള്‍ കൈമാറിയത്. രേഖകള്‍ പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടററേറ്റിന് കൈമാറിയിട്ടുണ്ട്. രേഖകളെല്ലാം വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കേസില്‍ പ്രതി ചേര്‍ത്ത ജോസ് വലിയ ബിസിനസുകാരനല്ല എന്ന് വ്യക്തമായിട്ടുണ്ട്, മറ്റാരുടേയോ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ സംശയം.
Discussion about this post