കേരളത്തില്‍ പെന്ഷന് ശമ്പളവിതരണത്തില്‍ ഉണ്ടായ പ്രതിസന്ധിയില്‍ ധനമന്ത്രി തോമസ് ഐസകിനെ വിമര്‍ശിച്ച് അഡ്വക്കറ്റ് ജയശങ്കറിന്ഖെ ഫേസ്ബുക്ക് പോസ്റ്റ്.
അണ്ണാ ഡിഎംകെ ബിജെപിയുടെ ബി ടീമാണ്. നോട്ടു പിന്‍വലിച്ചതില്‍ അവര്‍ക്ക് എതിര്‍പ്പില്ല. നോട്ടു പിന്‍വലിച്ചതു കൊണ്ട് നേട്ടമുണ്ടായി എന്ന് അവര്‍ക്ക് തെളിയിക്കണം. അതുകൊണ്ട് ശമ്പളവും പെന്‍ഷനും മുടങ്ങാതെ കൊടുത്തു.
ഇവിടുത്തെ സ്ഥിതി വ്യത്യസ്തമാണ്. എല്‍ഡിഎഫ് നോട്ടു പിന്‍വലിച്ചതിനെ എതിര്‍ക്കുന്നു, ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഹര്‍ത്താല്‍ നടത്തുന്നു.
ഒന്നാം തീയതി ശമ്പളവും പെന്‍ഷനും മുടങ്ങിയാല്‍ കേന്ദ്രത്തിനെതിരായ വികാരം ശക്തമാകും. മറിച്ചായിരുന്നെങ്കില്‍ ഹര്‍ത്താലിന്റെ പ്രസക്തി നഷ്ടപ്പെട്ടേനെ.-എന്നിങ്ങനെയാണ് ജയശങ്കറിന്റെ കളിയാക്കല്‍.
പോസ്റ്റിന്റെ പൂര്‍ണരൂപം-
രമേശ് ചെന്നിത്തലയ്ക്ക് രാഷ്ട്രീയം അറിയില്ല. ധനതത്വശാസ്ത്രവും അറിയില്ല.
തമിഴ് നാട്ടിലും ആന്ധ്രയിലും കര്‍ണാടകത്തിലും ഒന്നാം തീയതി ശമ്പളവും പെന്‍ഷനും വിതരണം ചെയ്തു; ഇവിടെ മുടങ്ങിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ചെന്നിത്തല ആരോപിക്കുന്നു.
കേരളം തമിഴ്നാടല്ല, മലയാളികളുടെ മാതൃഭൂമിയാണ്. തമിഴ് നാട്ടില്‍ പലതും നടക്കും അവിടെ മുഖ്യമന്ത്രി ആണാണ് എന്നു നമ്മുടെ ബാലകൃഷ്ണ പിള്ളയദ്ദേഹം പണ്ട് പറഞ്ഞിട്ടുണ്ട്.
(അന്ന് കേരള മുഖ്യമന്ത്രി ആന്റണിയും തമിഴക മുഖ്യ ജയലളിതയും ആയിരുന്നു)
മുഖ്യന്റെ കാര്യം പോകട്ടെ. തമിഴ് നാട്ടില്‍ ധനകാര്യ മന്ത്രി ആരാണ്? പഠിപ്പും പാസുമില്ലാത്ത ഒ.പനീര്‍ ശെല്‍വം. ഇവിടെ മഹാ പണ്ഡിതന് ഡോ.തോമസ് ഐസക്. ധനതത്വ ശാസ്ത്രജ്ഞന്, റിച്ചാര്‍ഡ് ഫ്രാങ്കിയുടെ അത്യുത്തമ ശിഷ്യന്.
അണ്ണാ ഡിഎംകെ ബിജെപിയുടെ ബി ടീമാണ്. നോട്ടു പിന്‍വലിച്ചതില്‍ അവര്‍ക്ക് എതിര്‍പ്പില്ല. നോട്ടു പിന്‍വലിച്ചതു കൊണ്ട് നേട്ടമുണ്ടായി എന്ന് അവര്‍ക്ക് തെളിയിക്കണം. അതുകൊണ്ട് ശമ്പളവും പെന്‍ഷനും മുടങ്ങാതെ കൊടുത്തു.
ഇവിടുത്തെ സ്ഥിതി വ്യത്യസ്തമാണ്. എല്‍ഡിഎഫ് നോട്ടു പിന്‍വലിച്ചതിനെ എതിര്‍ക്കുന്നു, ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഹര്‍ത്താല്‍ നടത്തുന്നു.
ഒന്നാം തീയതി ശമ്പളവും പെന്‍ഷനും മുടങ്ങിയാല്‍ കേന്ദ്രത്തിനെതിരായ വികാരം ശക്തമാകും. മറിച്ചായിരുന്നെങ്കില്‍ ഹര്‍ത്താലിന്റെ പ്രസക്തി നഷ്ടപ്പെട്ടേനെ.
ഐസക്കിന്റെ എട്ടല്ല പനീര്‍ ശെല്‍വത്തിന്റെ പത്ത്.
Discussion about this post