ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തും. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ഇന്ന് ചെന്നൈയിലെത്തും. ചില സംസ്ഥാന മുഖ്യമന്ത്രിമാരും എത്തുമെന്നാണ് വിവരം.
മറീനാ ബീച്ചില്‍ നടക്കുന്ന സംസ്‌കാര ചടങ്ങിലായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രി വെങ്കയ നായിഡു ജയയുടെ ഭൗതിക പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലെത്തി ആദരമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ളവര്‍ എത്തുന്നതുകൊണ്ട് കനത്ത പോലീസ് സുരക്ഷയാണ് രാജാജി ഹാളിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. സുരക്ഷാപ്രശ്‌നമുണ്ടാകാതിരിക്കാന്‍ പൊലീസ് അതീവ ജാഗ്രതയിലാണ്.
Discussion about this post