ചെന്നൈ: സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ വിമാന ടിക്കറ്റ് ലഭിക്കാനായുള്ള നടപടി ക്രമങ്ങള്‍ക്കായി ദുബായി കോടതിയിലേക്ക് രണ്ടുവര്‍ഷം കൊണ്ട് ആയിരം കിലോമീറ്റര്‍ നടന്ന ജഗന്നാഥന്‍ സെല്‍വരാജന്‍ ഒടുവില്‍ വീട്ടിലെത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഒരാഴ്ച മുമ്പാണ് സെല്‍വരാജിന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
വിവരം അറിഞ്ഞ ഉടന്‍ തന്നെ ദുബായിലെ ഇന്ത്യന്‍ എമ്പസിയുമായി മന്ത്രി ബന്ധപ്പെടുകയും നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ സെല്‍വരാജ് ബസില്‍ യാത്ര ചെയ്യാന്‍ പോലും പണമില്ലാത്തതിനാലാണ് ദുബായിലെ ലേബര്‍ കോടതിലേക്കുള്ള 22 കിലോമീറ്റര്‍ ദൂരം നടന്നു പോയിവന്നിരുന്നത്. ഒരു വര്‍ഷം 20 തവണയാണ് അദ്ദേഹം കോടതിയിലേക്ക് നടന്നു പോയി വന്നത്.
അമ്മയുടെ മരണത്തിനും തുടര്‍ന്നുള്ള ചടങ്ങുകള്‍ക്കും പങ്കെടുക്കുന്നതില്‍ നിന്നും തൊഴിലുടമ അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സെല്‍വരാജ് നിയമപോരാട്ടം തുടങ്ങിയത്. ഏകദേശം ഇരുപതോളം ഹിയറിംഗുകള്‍ക്ക് ആണ് പതിനഞ്ചു ദിവസത്തെ ഇടവേളകളില്‍ സെല്‍വരാജ് നടന്നത്. നാട്ടിലേക്ക് തിരികെ എത്തുന്നതിനുള്ള വിമാനടിക്കറ്റ് ലഭ്യമാക്കുന്നതിനായാണ് 44 കിലോ മീറ്ററുകള്‍ വീതം രണ്ട് വര്‍ഷങ്ങള്‍ നടന്നത്. യാത്രക്കാവശ്യമായിരുന്ന പണം എടുക്കാനില്ലാത്തതിനാലാണ് സെല്‍വരാജ് നടന്നത്. ദുബൈയിലെ ഗതാഗതവും, ചൂടും, മണല്‍ക്കാറ്റും അവഗണിച്ചുകൊണ്ടാണ് സെല്‍രാജിന്റെ നടത്തം. ഇദ്ദേഹം കരാമയിലെ ലേബര്‍ കോടതിയിലേക്കായിരുന്നു യാത്രചെയ്തിരുന്നത്. രാവിലെ കോടതിയിലേക്കും, നടപടികള്‍ അവസാനിച്ചതിനു ശേഷം തിരികെയും നടന്നു തന്നെ തന്റെ വാസസ്ഥാനത്തെത്തും. രണ്ടു മണിക്കൂറുകള്‍ കൊണ്ടാണ് സെല്‍വരാജ് ഈ 22 കിലോമീറ്ററുകള്‍ താണ്ടിയിരുന്നത്. തിരികെയെത്താന്‍ വീണ്ടും രണ്ടു മണിക്കൂറുകള്‍. സോനാപ്പൂരിലെ ഒരു പൊതു പാര്‍ക്കിലാണ് സെല്‍വരാജ് മാസങ്ങളായി കഴിഞ്ഞിരുന്നത്.
ഒരുമാസമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എ.ഐ.ഐ.എം.എസില്‍ ചികിത്സയിലാണ് സുഷമ സ്വരാജ്. ചികിത്സയ്ക്കിടയിലും ജനസേവനത്തിന് ഒരു തടസവും വരാന്‍ സുഷമ ഇടവരുത്തിയിട്ടില്ല. പുതിയ വാര്‍ത്ത വന്നതോടെ സുഷമയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചും ആരോഗ്യം മെച്ചപ്പെടട്ടേയെന്ന് ആശംസിച്ചുള്ള ട്വീറ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post