തിരുവനന്തപുരം: അനധികൃത നിര്‍മ്മാണങ്ങള്‍ പിഴ ഈടാക്കി സാധൂകരിക്കരുതെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ച്യുതാനന്ദന്‍. ഇത്തരം നടപടികള്‍ അനധികൃത നിര്‍മ്മാണങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും വി എസ് പറഞ്ഞു. നെല്‍വയല്‍, തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ഇളവ് നല്‍കരുത്. യുഡിഎഫ് ഭരണകാലത്ത് ഇത്തരം നീക്കങ്ങളെ എതിര്‍ത്ത ആളാണ് താനെന്നും വി എസ് വ്യക്തമാക്കി..
Discussion about this post