ചെന്നൈ: എഐഎഡിഎംകെയില്‍ ജയലളിതയ്ക്ക് പിന്‍ഗാമിയായി ആരെത്തുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ശശികല പാര്‍ട്ടി തലപ്പത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ തുടരുമ്പോഴും പാര്‍ട്ടിക്കകത്ത് ഈ നീക്കത്തില്‍ വിയോജിപ്പുള്ളവര്‍ ഉണ്ടെന്നാണ് വിവരം.
മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം ഇതുവരെ മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തിട്ടില്ല. ഇന്നും തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞു കിടക്കും. രാഷ്ട്രീയ അനിശ്ചിതത്വങ്ങളൊപ്പം നോട്ട് നിരോധനം ഉണ്ടാക്കിയ ബുദ്ധിമുട്ടികള്‍ കൂടിയാകുമ്പോള്‍ ഭരണപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്.
Discussion about this post