ഡല്‍ഹി: നോട്ട് അസാധുവാക്കിയ നടപടി രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കുമെന്നും വരും ഭാവിയില്‍ ഇത് രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്കിനെ സ്വാധീനിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മുന്‍ഗാമികളെ പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എളുപ്പവഴി തെരഞ്ഞെടുക്കാമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം കടുത്ത വഴിയാണ് തെരഞ്ഞെടുത്തതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. നോട്ട് നിരോധനം എന്ന കടുത്ത നടപടിക്ക് തുനിഞ്ഞ പ്രധാനമന്ത്രി, അതിന്റെ പ്രതിഫലനങ്ങളെ നേരിടാന്‍ തയ്യാറാണെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.
അടുത്ത രണ്ട്, മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം പൂര്‍ണമായും ഡിജിറ്റല്‍ ആകും. കഴിഞ്ഞ പതിറ്റാണ്ടുകളിലായി ഇന്ത്യ കൈവരിച്ചതിലും ഇരട്ടി നേട്ടങ്ങള്‍ വരും ഭാവിയില്‍ നിന്ന് തന്നെ കൈയ്യടക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. നോട്ട് നിരോധന നടപടിയിലൂടെ ബാങ്കിങ്ങ് വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം നിക്ഷേപിക്കപ്പെടുമെന്നും ഇത് ബാങ്കുകളുടെ ശേഷി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 10 മുതല്‍, ഏകദേശം 11.85 ലക്ഷം കോടി രൂപയാണ് പഴയ നോട്ടുകളുടെ രൂപത്തില്‍ ബാങ്കുകളില്‍ എത്തപ്പെട്ടതെന്ന് ആര്‍ബിഐ നേരത്തെ വ്യക്തമാക്കയിരുന്നു.
Discussion about this post