ഇസ്താംബുള്‍: ഇസ്താംബുളില്‍ പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിന് ശേഷം സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 166 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും തുര്‍ക്കി മന്ത്രി സുലൈമാന്‍ സോയ്‌ലു പറഞ്ഞു. ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്‌ബോള്‍ ടീമിന്റെ ഹോം ഗ്രൗണ്ടായ മൈതാനത്തിനു സമീപമാണ് ഭീകരാക്രമണം നടന്നത്.
പ്രാദേശിക ഫുട്‌ബോള്‍ ടീമായ ബെസിക്റ്റസിന്റെ ഹോം മത്സരത്തിന് ശേഷമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌റ്റേഡിയത്തിന് പുറത്ത് നിറുത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചാണ് ആദ്യത്തെ സ്‌ഫോടനമുണ്ടാകുന്നത്. 45 സെക്കന്റുകള്‍ക്ക് ശേഷം മാക്ക പാര്‍ക്കിന് സമീപം പൊലീസുകാര്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിച്ച് രണ്ടാമത്തെ സ്‌ഫോടനവും ഉണ്ടായി.
സ്‌ഫോടനം പൊലീസിനെ ലക്ഷ്യമാക്കിയുള്ളതായിരുന്നുവെന്നും കൊല്ലപ്പെട്ടവരില്‍ 27 പേര്‍ പൊലീസുകാരും രണ്ട് പേര്‍ സാധാരണക്കാരുമാണെന്ന് സുലൈമാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ പത്തോളം പേര്‍ അറസ്റ്റിലായതായും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ബെസിക്ടാസും ബുരാസപോറും തമ്മിലുള്ള മത്സരം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം നടന്നതെന്നതിനാലാംണ് മരണസംഖ്യ ഉയരാതിരുന്നത്.
പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. കാര്‍ബോംബ് സ്‌ഫോടനവും ചാവേര്‍ ആക്രമണവും നടന്നതായും ഇതിന് പിന്നാലെ വെടിവെപ്പ് നടന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം ഇതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുര്‍ദ്ദിഷ് വിമതരോ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോ ആകാം ഇതിന് പിന്നിലെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്. ഇവരില്‍ നിന്ന് നിരന്തരം ഭീഷണികള്‍ നേരിടുന്ന രാജ്യമാണ് തുര്‍ക്കി.
Discussion about this post