പട്‌ന: സാങ്കേതിക വിദ്യയുടെ അതിപ്രസരം നടക്കുന്ന കാലത്ത് ഫേസ്ബുക്കില്‍ നുണ പറഞ്ഞ് വെട്ടിലായിരിക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ .അമേരിക്കയിലെ പ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാല സംഘടിപ്പിച്ച ഇന്ത്യ കോണ്‍ഫറന്‍സ് പരിപാടിയില്‍ താന്‍ പ്രസംഗിച്ചെന്ന മട്ടിലായിരുന്നു ലാലുവിന്റെ മകള്‍ മിസാ ഭാരതി ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിലെ ഫോട്ടോ കണ്ട് പല സുഹൃത്തുക്കളും അനുയായികളും മിസയെ അഭിനന്ദിക്കുകയും ലൈക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട ഹാര്‍വാഡ് സര്‍വകലാശാല അധികൃതരുടെ വെളിപ്പെടുത്തില്‍ മിസയെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്. ഇന്ത്യ കോണ്‍ഫറന്‍സ് പരിപാടിയില്‍ മിസ പങ്കെടുത്തെങ്കിലും പ്രസംഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലായിരുന്നു എന്നാണ് സംഘാടകരുടെ വെളിപ്പെടുത്തല്‍.
പരിപാടിയില്‍ മിസയെ ഒരു ശ്രോതാവ് ആയി മാത്രമാണ് ക്ഷണിച്ചത്. മിസ അവിടെ പ്രഭാഷണം നടത്തിയിട്ടില്ല. അവിടെ പ്രസംഗിച്ചവരുടെ വിവരങ്ങളും ചിത്രങ്ങളുമെല്ലാം അമേരിക്കയിലെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ച് 7,8 തീയതികളിലായാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പരിപാടി നടന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെയും സദസ്സില്‍ ഇരിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ മിസ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ക്കൊപ്പമാണ് പ്രസംഗിക്കുന്നതിന്റെ ചിത്രവും മിസ പോസ്റ്റ് ചെയ്തത്. ആളുകളുടെ ശ്രദ്ധനേടാനായി മിസ വേദിയില്‍ കയറി ഫോട്ടോ എടുത്തതാണെന്നാണ് ഇപ്പോള്‍ ഉയര്‍രുന്ന ആരോപണം.
Discussion about this post