തിരുവനന്തപുരം: വ്യാഴാഴ്ച നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (ബി ). എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷാ പോറ്റിക്കാണ് തങ്ങളുടെ വോട്ടെന്ന് കേരളാ കോണ്‍ഗ്രസ് (ബി )ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.
സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തനെതിരെയാണ് എല്‍ഡിഎഫ് ഐഷാ പോറ്റിയെ മത്സരിപ്പിക്കുന്നത്. എ.കെ. ബാലനെ സി.പി.എം മത്സരിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവച്ചു. പ്രോടേം സ്പീക്കറായി ഡൊമനിക്ക് പ്രസന്റേഷനെ രാത്രി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Discussion about this post