ഡല്‍ഹി: ബാറില്‍ നിന്ന് ബിയര്‍ പാഴ്സലായി നല്‍കരുതെന്ന് സുപ്രീംകോടതി. ബിയര്‍ പാഴ്സലായി വാങ്ങാന്‍ എന്തിനാണ് ബാറില്‍ പോകുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. ബാറില്‍ നിന്ന് പുറത്ത് കൊണ്ടു പോയി കഴിക്കുന്നതിന് ബിയര്‍ കൊടുത്തുവിടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവച്ചു.
ബിയര്‍ വാങ്ങാന്‍ ഔട്ട്ലെറ്റുകളില് പോയാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരേ ബാറുടമകള്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ബാറുടമകള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് ഹാജരായത്.
Discussion about this post