മുംബൈ: നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് സി.ഐ.എസ്.എഫ് പിടിച്ചെടുത്തത് 70 കോടി രൂപയും 170 കിലോഗ്രാം സ്വര്‍ണവും. കള്ളപ്പണം തടയുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് സി.ഐ.എസ്.എഫ് രാജ്യത്തെ വിമാനത്താവളങ്ങളില്ലൊം ശക്തമായ പരിശോധന നടത്തിയത്.
വിമാനത്താവളത്തിലെ യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുകളില്‍ ഭൂരിഭാഗവും പുതിയ നോട്ടുകളാണെന്നും സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ് അറിയിച്ചു.
സി.ഐ.എസ്.എഫിന്റെ നിര്‍ദേശ പ്രകാരം വിവിധ ഏജന്‍സികളായിരുന്നു വിമാനത്താവളങ്ങളില്‍ പരിശോധന നടത്തിയത്. ഇത് വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം അറിയിച്ചു.
നോട്ട് നിരോധന നിയമം വന്ന നവംബര്‍ 8 ന് ശേഷമുള്ള കണക്കാണ് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചത്.
Discussion about this post