ഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷാ പട്ടികയില്‍ ഹിന്ദിയെ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷാ പട്ടികയില്‍ ഹിന്ദിയെ ഉള്പ്പെടുാത്തന് കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് സൂചിപ്പിച്ച സുഷമ സ്വരാജ്, ഐക്യരാഷ്ട്രസഭയുടെ റേഡിയോ വെബ്സൈറ്റില്‍ ഹിന്ദി ഭാഷാ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ണായക നേട്ടമാണെന്ന് വ്യക്തമാക്കി. ലോക്സഭയിലേക്ക് എഴതി നല്കിയ മറുപടിയിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അന്തര്‍ദേശീയ തലത്തില്‍ ഹിന്ദിക്ക് പ്രചാരം നല്കുന്ന നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.
പല അവസരങ്ങളിലും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ നേതാക്കള്‍ ഹിന്ദിയിലാണ് സംസാരിക്കുന്നത്.ഹിന്ദി ഭാഷയെ രാജ്യാന്തര ഭാഷയായി പരിഗണിക്കുന്നതിന് വേണ്ടിയാണ് 2008 ല്‍ മൗറീഷ്യസില്‍ വേള്‍ഡ് ഹിന്ദി സെക്രട്ടറിയേറ്റ് സ്ഥാപിച്ചതെന്നും സുഷമ സ്വരാജ് വ്യക്തമാക്കി
2007 ല്‍ എട്ടാമത് വേള്‍ഡ് ഹിന്ദി കോണ്‍ഫറന്‍സ് ന്യൂയോര്‍ക്കില്‍ വെച്ച് നടത്തിയിരുന്നൂ. ഇതിന്റെ ഉദ്ഘാടന സമ്മേളനം ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് വെച്ചാണ് നടന്നതെന്നും സുഷമ സ്വരാജിന്റെ മറുപടിയില്‍ പറയുന്നു
Discussion about this post