കൊച്ചി: പുതിയ മലയാളം ചലച്ചിത്രങ്ങളുടെ വ്യാജ പകര്‍പ്പ് ഇറക്കിയ ആള് കൊച്ചിയില്‍ അറസ്റ്റിലായി. തമിഴ്നാട് സ്വദേശിയായ മുനിയപ്പനാണ് കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ വലയിലായത്.
മലയാള ചലച്ചിത്രങ്ങളായ ഒപ്പം, ഊഴം, പാവാട എന്നിവയുടെ വ്യാജപകര്‍പ്പുകള്‍ എറണാകുളം പെന്റാ മേനകയിലെ ഇയാളുടെ സ്ഥാപനത്തില്‍ നിന്നു കണ്ടെത്തി. ചലച്ചിത്രത്തിന്റെ വ്യാജപകര്‍പ്പുകള്‍ ഇറങ്ങുന്നതു സംബന്ധിച്ച് ആന്റി പൈറസി വിഭാഗത്തിനു ലഭിച്ച രഹസ്യവിവരത്തേത്തുടര്‍ന്ന് ഇയാളുടെ സ്ഥാപനത്തില്‍ പരിശോധന നടത്തുകയായിരുന്നു.
Discussion about this post