കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതയുമായി തന്റെ ഫോണിലൂടെ നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ്. സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയിലാണ് സലീം രാജ് വ്യക്തമാക്കിയത്. ഇതുവരെ ആരും ചോദിക്കാത്തതിനാലാണ് ഇതു പറയാതിരുന്നത്. 2012 ജൂലൈ മുതല്‍ 2013 മേയ് വരെ 416 കോളുകള്‍ പരസ്പരം വിളിച്ചിട്ടുണ്ടെന്നും ഇതില്‍ സരിത തന്നെ വിളിച്ചതില്‍ ഭൂരിപക്ഷവും ഉമ്മന്‍ചാണ്ടിയെ ചോദിച്ചുകൊണ്ടുള്ള ഫോണ്‍കോളുകളായിരുന്നുവെന്നും സലീം രാജ് മൊഴി നല്‍കി.
താന്‍ ഡ്യൂട്ടിയിലുള്ള സമയത്ത് സരിത തന്റെ ഫോണിലേയ്ക്ക് വിളിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഫോണ്‍ നല്‍കാറുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജിക്കുമോന്റെ ഫോണില്‍ വിളിച്ചും ഉമ്മന്‍ചാണ്ടി സരിതയുമായി സംസാരിച്ചിട്ടുണ്ടെന്നും സലിംരാജ് മൊഴിനല്‍കി.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ.ഡി.ജി.പി ഹേമചന്ദ്രനോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കിലും റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയില്ല. തന്നെ കുടുക്കാനുള്ള നീക്കങ്ങളാണ് നടന്നതെന്നും സലിംരാജ് നല്‍കിയ മൊഴിയില്‍ പറയുന്നു.
Discussion about this post