നോട്ട് അസാധുവാക്കലില്‍ ഇന്ത്യയുടെ വഴി പിന്തുടര്ന്ന് ഓസ്ട്രേലിയയും. കള്ളപ്പണം പിന്‍വലിക്കുന്നതിന്റെ ഭാഗമായി നൂറിന്റെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഓസ്ട്രേലിയ തീരുമാനിച്ചു
500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം ലോകമെമ്പാടും ഉള്ള സാമ്പത്തീക വിദഗ്ധര്‍ പുകഴ്ത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വെനിസ്വേലയും വലിയ നോട്ടുകള്‍ അസാധുവാക്കി. ഇതിന് പിറകെയാണ് നൂറിന്റെ നോട്ടുകള്‍ പിന്‍വലിക്കല്‍ നീക്കവുമായി ഓസ്ട്രേലിയ മുന്നോട്ട് പോകുന്നത്.
കള്ളപ്പണം തടയുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നോട്ട് പിന്‍വലിക്കുന്നതെന്ന് ഓസിസ് റവന്യു,ധന വകുപ്പ് മന്ത്രി കെല്ലി ഡയര്‍ എബിസി റേഡിയൊയ്ക്ക് നല്കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.300 മില്ല്യണ്‍ നൂറ് ഡോളറിന്റെ നോട്ടുകളാണ് ഓസ്ട്രേലിയന്‍ വിപണിയില്‍ ഉള്ളത്. രാജ്യത്തെ പണത്തിന്റെ മൂല്യത്തില്‍ 92 ശതമാനവും നൂറ് 50 നോട്ടുകളാണ്.
Discussion about this post