പാറശാല: തിരുവനന്തപുരം പാറശാലയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. പാറശ്ശാല മരിയാപുരത്തിന് സമീപം അനില്‍കുമാറാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. അനിലിനെ വീടിന് സമീപത്തെ റോഡില്‍ രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പൂര്‍വ്വ വൈര്യാഗമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പൊലീസ് തിരയുന്നു. സംഭത്തില്‍ പ്രതിഷേധിച്ച് ചെങ്കല്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post