”ആക്ഷന്‍ ഹീറോ ബിജുവില്‍ പറയുന്നത് പോലെ കുടുംബത്തോടൊപ്പം ഒരു എസ്ഐയ്ക്ക് ഫ്രീ ആയി സമയം ചെലവഴിക്കാന്‍ സസ്പെന്ഷന് സമയത്ത് മാത്രമേ പറ്റുകയുള്ളൂ. അത് പരമാവധി ആസ്വദിക്കാനാണ് എന്റെ പദ്ധതി.
എന്നാണ് എസ്ഐ ദ്വിജേഷ് ഫേസ്ബുക്ക് പോസ്റ്റിലിട്ട കുറിപ്പ്.
ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് കുടുംബത്തോടൊപ്പം വിശ്രമിക്കാനെത്തിയ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ പോലിസ് മര്‍ദ്ദിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് തോപ്പുംപടി എസ് ഐയെ സസ്പെന്റ് ചെയ്തത്. . പനേപ്പിള്ളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും മട്ടാഞ്ചേരി സ്വദേശിയുമായ സനീഷ്, ഭാര്യ ഷാമില, ആസിഫ്, ഭാര്യ ആഷിത ഇവരുടെ ഒരു വയസ്സുള്ള മകന് റയാന് എന്നിവരെ അകാരണമായി പൊലീസ് മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് കേസ്.
ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ് സുഹൃത്തുക്കളുടെ കുടുംബത്തോടൊപ്പം കടപ്പുറത്ത് എത്തിയ സനീഷിനോടും ഭാര്യയോടും രാത്രി പെട്രോളിങ്ങിനെത്തിയ ഫോര്‍ട്ടുകൊച്ചി എസ്ഐ ദ്വിജേഷും ഹെഡ് കോണ്‍സ്റ്റബിള്‍ രാജേഷും സനീഷിനോടും സുഹൃത്തുക്കളോടും അവിടെ നിന്നും പോകാന്‍ പറഞ്ഞു. കൂട്ടുകാരെ വിളിച്ച് അവിടെ നിന്നും പോകാന്‍ നോക്കുമ്പോള്‍ എസ്ഐ തന്റെ കോളറില്‍ പിടിച്ചെന്നും പിന്നീട് കയ്യേറ്റം ചെയ്തുവെന്നുമാണ് പരാതിക്കാര്് പറയുന്നത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന രീതിയില്‍ ഇവര്‍ക്കെതിരെ പോലിസും കേസെടുത്തിട്ടുണ്ട്. സനീഷിനും ആസിഫിനും എതിരായാണ് കേസ്.
സംഭവം വിവാദമായതോടെ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണ വിധേയമായി എസ്ഐ ദ്വിജേഷിനെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്നാണ് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ ഡയലോഗ് ഓര്‍മ്മിപ്പിച്ച് എസ്ഐയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Discussion about this post