ഡോ.തോമസ് ഐസക്കിനോട് അഭിപ്രായം ചോദിക്കാതെ 100ന്റെ നോട്ടു പിന്‍വലിച്ച വെനിസ്വേലയിലെ സഖാവ് നിക്കോളാസ് മെദുറോ പുലിവാലു പിടിച്ചു. ജനങ്ങള്‍ സമരം ചെയ്തപ്പോള്‍ പിന്‍വലിച്ച നോട്ട് തിരിച്ചു കൊണ്ടുവന്നു.
ഇവിടെ എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തി, കോണ്‍ഗ്രസും കമ്യൂണിസ്റ്റും മമതയും യാദവന്മാരും ഒത്തുചേര്‍ന്ന് പാര്‍ലമെന്റ് സ്തംഭിപ്പിച്ചു, രാഹുല്‍ ഗാന്ധി ഭൂകമ്പഭീഷണി മുഴക്കി. ഇതൊക്കെ കഴിഞ്ഞിട്ടും നരേന്ദ്ര ബിന്‍ തുഗ്ളക്കിനു കുലുക്കമില്ല. കറന്‍സി മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി ടിയാന് മുന്നേറ്റം തുടരുകയാണ്.
മദമിളകിയ മോദിയെ തളയ്ക്കാന്‍ വഴി കാണാതെ രാഹുല്‍ജി മുരിങ്ങൂര്ക്ക് ധ്യാനത്തിനു പോയത്രെ.
എല്‍ഡിഎഫ് പക്ഷേ വിട്ടു കൊടുക്കാനല്ല ഭാവം. ഡിസംബര്‍ 28ന് മനുഷ്യ ചങ്ങല നടത്തുന്നു. അതോടെ മോദി മുട്ടുകുത്തും, 500ന്റെയും 1000ന്റെയും നോട്ട് തിരിച്ചു കൊണ്ടുവരും. ഇവിടെ വെനിസ്വേല ആവര്‍ത്തിക്കും.
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1037274376402288/?type=3&theater” bottom=”30″]
Discussion about this post