തിരുവനന്തപുരം: യുഎഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുറച്ച മിനിമം ചാര്‍ജ് കെഎസ്ആര്‍ടിസി വീണ്ടും ഏഴു രൂപയാക്കി. ഇതോടെ കെഎസ്ആര്‍ടിസി ബസുകളിലെ കുറഞ്ഞ നിരക്ക് ആറു രൂപയില്‍ നിന്ന് ഏഴു രൂപയാകും.
നേരത്തെ, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡീസല്‍ നിരക്കില്‍ കുറവു വന്നിരുന്നു. ഇതേത്തുടര്‍ന്നു മാറ്റം വരുത്തിയ ടിക്കറ്റ് നിരക്കാണ് പഴയപടിയാക്കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഗതാഗത മന്ത്രിയായിരുന്ന കാലത്തായിരുന്നു നടപടി എടുത്തിരുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ എത്തിയതോടെ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ ഡീസല്‍ വില വര്‍ധിച്ചതോടെ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
അതേസമയം, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുകയാണ്. ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
Discussion about this post