കാട്ടാക്കട: മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വാട്സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരായ കിരണ്‍ലാല്‍, വിജുകുമാര്‍ എന്നിവരെയാണ് പിടികൂടിയത്. തുടര്‍ന്ന് ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയ്ക്കുകയും ചെയ്തു.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചു ജീവനക്കാരുടെ പ്രത്യേക ഗ്രൂപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തും വിധം വാട്സ് ആപ്പ് സന്ദേശം പോസ്റ്റ് ചെയ്തത്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതോടെയാണ് കാട്ടാക്കട സിഐയുടെ നേത്യത്വത്തില്‍ അന്വേഷണം നടത്തി പോസ്റ്റിട്ടവരെ പിടികൂടിയത്.
Discussion about this post