മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പടക്ക വിപണന കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ മരിച്ചു. സംഭവത്തില്‍ 70 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. മെക്‌സിക്കോയിലെ ടള്‍ട്ട്‌പെക് മാര്‍ക്കറ്റിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെയാണ് സ്‌ഫോടനമുണ്ടായതെന്ന് വ്യക്തമായിട്ടില്ല.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരങ്ങള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അന്തരീക്ഷത്തില്‍ പൊടിപടലവും പുകയും നിറഞ്ഞിരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മെക്‌സികോയുടെ 40 കിലോമീറ്റര്‍ വടക്കുമാറിസ്ഥിതിചെയ്യുന്ന സ്ഥലമാണ് ടള്‍ട്ട്‌പെക്.
Discussion about this post