തിരുവനന്തപുരം : എന്‍ ശക്തനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു.140 ല്‍ 74 വോട്ടുകളുമായാണ് ശക്തന് സ്പീക്കര്‍ സ്ഥാനത്തേക്കെത്തിയത് .എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഐഷാ പോറ്റിക്ക് 66 വോട്ടുകള്‍ ലഭിച്ചു.
നിയമസഭയിലെ ആകെയുള്ള 141 അംഗങ്ങളില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളടക്കം 76 അംഗങ്ങളായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്. എന്നാല്‍ ഗണേഷ് കുമാറിന്റെ നിലപാടു മാറ്റവും ജി. കാര്‍ത്തികേയന്റെ നിര്യാണവും മൂലം യുഡിഎഫ് എംഎല്‍എമാരുടെ എണ്ണം 74 ആയി കുറഞ്ഞു.പ്രതിപക്ഷത്തിന് 66 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. പ്രതിപക്ഷത്തിനാണ് തങ്ങളുടെ വോട്ടെന്ന് കേരളാ കോണ്‍ഗ്രസ് ബി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ജി.കാര്ത്തികേയന് അസുഖബാധിതനായി മാറിനിന്ന സാഹചര്യത്തില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനം നിയന്ത്രിച്ചതു എന്‍.ശക്തനായിരുന്നു. കാട്ടാക്കട എംഎല്‍എയാണ് ശക്തന്. കേരള കോണ്‍ഗ്രസിലൂടെയാണ് ശക്തന് രാഷ്ട്രീയത്തിലെത്തിയത്. കേരള നിയമസഭയില്‍ സ്പീക്കറാകുന്ന ആദ്യത്തെ ഡപ്യൂട്ടി സ്പീക്കറാണ് സക്തന്‍.പ്രോട്ടെം സ്പീക്കറായ ശേഷം സ്പീക്കര്‍ ആകുന്ന ആദ്യ വ്യക്തിയും ശക്തന് തന്നെയാണ്.
Discussion about this post