കൊച്ചി: കൊച്ചിയില്‍ നിന്ന് 37.5 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ ആദായ നികുതി വകുപ്പ് പിടികൂടി. അസാധു നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ മാറ്റി നല്‍കുന്ന സംഘത്തില്‍ നിന്നാണ് ആദയനികുതി ഉദ്യോഗസ്ഥര്‍ ഈ തുക പിടികൂടിയത്. കൊച്ചിയില്‍ അറസ്റ്റിലായ അഞ്ചംഗ സംഘത്തില്‍ രണ്ടു മലയാളികളും മൂന്നു തമിഴ്‌നാട് സ്വദേശികളും ഉള്‍പ്പെടുന്നു.
ഇടപ്പള്ളിയില്‍ വച്ചു നോട്ടു കൈമാറാന്‍ എന്ന വ്യാജേനയാണ് ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ സമീപിച്ചത്. വേഷം മാറിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് അഞ്ഞൂറു രൂപയുടെ ഒരു കെട്ടു നോട്ടു കൈമാറുകയും പകരം പുതിയ നോട്ടുകള്‍ വാങ്ങുകയും ചെയ്തു. പിടിയിലായ അഞ്ചു പേരെ കൊച്ചിയിലെ ആദായവകുപ്പ് ഓഫീസില്‍ ചോദ്യം ചെയ്തു വരികയാണ്.
Discussion about this post