കൊച്ചി: മഹാരാജാസ് കോളജിലെ ചുവരെഴുത്ത് വിവാദത്തില്‍ കോളേജ് പ്രിന്‍സിപ്പലിന് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തിന് അപകടകരമാകരുത്. ചുവരിലെഴുതിയ ഭാഷയും ആശയവും പ്രധാനപ്പെട്ടതാണ്. ചുമരിലെഴുതിയ ഭാഷ ശരിയാണോ എന്ന് പരിശോധിക്കും. കാമ്പസിനകത്ത് പൊലീസ് കയറിയ നടപടി ശരിയായില്ല. മഹാരാജാസില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
കോളേജിലെ പൊതുമുതല്‍ നശിപ്പിച്ചെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള പ്രചാരണം നടത്തിയെന്നും കാണിച്ചാണ് മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് അഞ്ചുവിദ്യാര്‍ഥികളെ റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തുക കെട്ടിവെച്ച് ഇവര്‍ ഇന്നലെ പുറത്തിറങ്ങുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ നേരത്തെ തന്നെ സംഘടനയില്‍ നിന്നും പുറത്താക്കിയതായിരുന്നു എന്ന് വ്യക്തമാക്കി ഇന്നലെ എസ്എഫ്ഐയും രംഗത്തെത്തിയിരുന്നു. കുരീപ്പുഴയുടെ കവിതകളല്ല, മതവിദ്വേഷം വളര്‍ത്തുന്നതും അശ്ലീല ചുവയുള്ളതുമായ പദങ്ങളാണ് ചുമരില്‍ എഴുതിയതെന്ന് പ്രിന്‍സിപ്പല്‍ ഇന്നലെ മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു.
Discussion about this post