സിഡ്നി: ഓസ്ട്രേലിയയില്‍ ക്രിസ്മസ് ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഏഴു പേര് അറസ്റ്റിലായി, ഇതേ തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രത നിര്‍ദേശം നല്കി.
21നും 26നും ഇടയില്‍ പ്രായമുള്ള ഇവരില്‍ അഞ്ചു പേര് വിക്ടോറിയ സ്റ്റേറ്റില്‍ നിന്നാണ് പിടിയിലായത്. മെല്‍ബണിലും പരിസരപ്രദേശങ്ങളിലും ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്.
ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഓസ്ട്രേലിയയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇക്കാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നു ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ ആന്‍ഡ്രു കോള്വിന് പറഞ്ഞു.
നേരത്തെ, പടിഞ്ഞാറന്‍ ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യയുടെ പ്രത്യേക നിയുക്ത സേന നടത്തിയ റെയ്ഡിനിടെ മൂന്നു ഭീകരരെ വധിച്ചിരുന്നു.
Discussion about this post