തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ വൈദ്യുതി മന്ത്രി എംഎം മണി രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. മണി രാജിവെക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു
.
മണി രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് ആവശ്യപ്പെട്ടു.
അതേസമയം രാജിവെക്കില്ലെന്നും മേല്‍ കോടതിയെ സമീപിക്കുമെന്നും എം.എം മണി പ്രതികരിച്ചു. കേസിന് പിന്നില്‍ രാഷ്ട്രീയമാണെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നു. തന്റെ രോമത്തിന് പോലും പ്രശ്നമില്ലെന്നും മണി പറഞ്ഞു.
”പ്രതിപക്ഷം പറയുമ്പോഴേ ഞാനങ്ങ് രാജിവയ്ക്കാന്‍ പോകുവല്ലേ, എന്നെ മന്ത്രിയാക്കിയത് എല്‍ഡിഎഫാണ്. എനിക്കെതിരായി
രാഷ്ട്രീയ ഗൂഡാലോചന ഉണ്ടല്ലോ. ചെന്നിത്തലയും തിരുവഞ്ചൂരുമൊക്കെ ചേര്‍ന്നാണ് എനിക്കെതിരെ കേസെടുത്തത്.
ഞാനങ്ങനാ വിശ്വസിക്കുന്നത്. വിധി വന്നതുകൊണ്ട് എന്റെ ഒരു രോമത്തിനു പോലും പ്രശ്നമില്ല.”-.എം.എം മണി
ധാര്‍മ്മികത ഉണ്ടെങ്കില്‍ രാജിവെച്ച് പുറത്തു പോവണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചിയൂര്‍ രാധാകൃഷ്ണനും പിടി തോമസും രംഗത്തുവന്നു. കൊലപാതക കേസില്‍ പ്രതിയായ വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് ന്യായികരിക്കാനാവില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ഗൗരവകരമായ കാര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും വ്യക്തമാക്കി.
Discussion about this post