ഇന്നലെ റിലീസ് ചെയ്ത ആമിര്‍ ഖാന് ചിത്രം ദംഗലിന്റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ചിത്രം ഫേസ്ബുക്കില്‍ എത്തിയത് അമ്പരപ്പുണ്ടാക്കി.
ദംഗലിന്റെ പൂര്‍ണ രൂപമാണ് ഹാഷിം അഹ് എന്ന ഉപഭോക്താവ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. മൂന്നര ലക്ഷത്തിലധികം പേര് ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. പതിനെട്ടായിരം ചിത്രം പേര് ഡൗണ്‍ലോഡ് ചെയ്യയ്തു കഴിഞ്ഞു.
വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. പാക്കിസ്ഥാനില്‍ നിന്നുമാണ് ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് പ്രാഥമിക സൂചന.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി അയ്യായിരത്തോളം സ്ക്രീനുകളിലാണ് ദംഗല്‍ റിലീസ് ചെയ്തിരിക്കുന്നത്. റിലീസിംഗിനു മുമ്പേ ചിത്രം മുടക്കമുതല് തിരിച്ചുപിടിച്ചിരുന്നു. ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന സാറ്റ് ലൈറ്റ് റൈറ്റ് നേടിയാണ് ദംഗല്‍ റിലീസിന് മുമ്പുതന്നെ മുടക്ക് മുതല്‍ തിരിച്ച് പിടിച്ചിരിക്കുന്നത്. 70 കോടി മുടക്ക് മുതല്‍ കണക്കാക്കുന്ന ചിത്രത്തിന്റെ സാറ്റ് ലൈറ്റ് റൈറ്റ് വിറ്റുപോയിരിക്കുന്നത് 75 കോടിക്കാണ്. സീ ടിവിയാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്.
പാക്കിസ്ഥാന് ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിലക്ക് കഴിഞ്ഞ ദിവസം നീക്കിയിരുന്നു. എന്നാല്‍ വിതരണക്കാര്‍ ദംഗല്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിന് എടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ചിത്രത്തിന്റെ പകര്‍പ്പ് ചോര്‍ന്നതെന്ന് വ്യക്തമല്ല.
Discussion about this post