മൗറീഷ്യസ്:ഇന്ത്യന്‍ സമുദ്രത്തിലെ രണ്ട് ദ്വീപുകളുടെ വികസനം ഇന്ത്യ ഏറ്റെടുക്കും. മൗറീഷ്യസിലെ അഗലേഗ ദ്വീപിന്റെയും സായ്സെഷ്ല്സിലെ അസപ്ംഷന് ദ്വീപിന്റെയും അടിസ്lാന സൗകര്യ വികസനമാണ് ഇന്ത്യയുടെ സഹായത്തോടെ നടക്കുക.
ഇന്ത്യ സമുദ്രം, ഇന്ത്യയുടെ സമുദ്രമാകുമെന്ന് വികസന കരാറുകളില്‍ ഒപ്പ് വെച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ഇന്ത്യന്‍ സമുദ്രത്തിന്റെ പങ്കം സംബന്ധിച്ച് ബോധവത്ക്കരണം നടത്തുന്നതിനും ഇന്ത്യ മുന്‍കൈ എടുക്കും. അസംപ്ഷന്‍ ദ്വീപിന്റെ അടിസ്ഥാന വികസനത്തിനായുള്ള കരാറില്‍ ഒപ്പ് വച്ചത് പരസ്പര സഹകരണത്തിന് ശക്തി പകരുമെന്നും മോദി മാധ്യമങ്ങള്‍ക്കു വിതരണം ചെയ്ത വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. തീരമേഖല നിരീക്ഷണത്തിനായുള്ള റഡാര്‍ പ്രോജക്ട് മോദി ഉദ്ഘാടനം ചെയ്തു. മൗറീഷ്യസിലെ ദ്വീപുകള്‍ തമ്മില്‍ കടല്‍ ആകാശ മാര്‍ഗ്ഗങ്ങളിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള പദ്ധതികള്‍ക്കായുള്ള അനുമതി പത്രങ്ങളിലും മോദി ഒപ്പ് വെച്ചു.
ഇന്ത്യ സമുദ്രമേഖലയിലുള്ള രാഷ്ട്രങ്ങളില്‍ നരേന്ദ്രമോദി നടത്തുന്ന സന്ദര്‍ശനങ്ങള്‍ മേഖലയില്‍ ഇന്ത്യന്‍ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള മികച്ച നീക്കമായാണ് വിലയിരുത്തുന്നത്. മത്സ്യമേഖല, ഗ്രീന്‍ ടൂറിസം, സമുദ്രോത്പന്നങ്ങളുടെ വിനിമയം, വൈദഗ്ധ്യ കൈമാറ്റം തുടങ്ങിയ വിഷയങ്ങളിലും വലിയ സഹകരണത്തിന് മോദിയുടെ സന്ദര്‍ശനം വഴിയൊരുക്കും.
Discussion about this post