ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 1,000 പാക് വിരുദ്ധ നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പാക് മനുഷ്യാവകാശ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവരും രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്.
ബലൂചിലെ ക്വെറ്റ, കലാട്, ഖുസ്ദാര്‍, മക്രാന്‍ മേഖലകളില്‍ നിന്ന് 1000 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബലൂച് വിഘടന നേതാക്കള്‍ക്ക് ആഴത്തില്‍ സ്വാധീനമുള്ള മേഖലകളാണ് ഇവയൊക്കെ. പാക് സര്‍ക്കാരിന്റെ കണക്ക് പ്രകാരം 2011-ല്‍ മാത്രം 936 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ പലരേയും അന്യായമായി സൈന്യം പിടികൂടി വധിച്ചതാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.
പാക് സൈന്യം ഐഎസ്‌ഐയും ബലൂചികളെ കൊന്നു തള്ളുന്ന നയമാണ് നടപ്പിലാക്കുന്നതെന്നും അവര്‍ പറയുന്നു. 2007-ല്‍ പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പ്രാപിച്ചതിന് പിന്നാലെ ആയിരക്കണക്കിന് ആളുകളെ ബലൂചിസ്ഥാനില്‍ നിന്ന് കാണാതായിരുന്നു.
Discussion about this post