ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് നിരവധിപേര്‍ക്ക് പരിക്ക്. ഖനിക്കടിയില്‍ 50-ല്‍ അധികം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നു. ഖനിയിലുപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്. പുട്കി ബ്ലിഹാരി ഏരിയയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയില്‍ അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പട്നയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തില്‍ പരിക്കേറ്റ നാലുപേരെ ആസ്പത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപോരുടെ നില ഗുരുതരമാണ്. ഖനിയില്‍ ജോലി നടക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞ് വിഴുകയായിരുന്നു.
Discussion about this post