തിരുവനന്തപുരം: ബജറ്റ് അവതരണത്തിനു മുന്നോടിയായി സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് ഗവര്‍ണര്‍ പി. സദാശിവത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തു നല്കി. കെ.എം.മാണിയെ കുറ്റക്കാരനായി കാണാനാകില്ലെന്നും മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
ബജറ്റ് അവതരണദിനമായ നാളെ പ്രതിപക്ഷം നിയമസഭ തടയാനിരിക്കെയാണ് നിലപാട് വിശദീകരിച്ചുള്ള കത്ത് മുഖ്യമന്ത്രി ഗവര്‍ണ്ണര്‍ക്ക് നല്‍കിയത്. നിയമസഭയുടെ എല്ലാ കവാടങ്ങളും തടഞ്ഞ് മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ പിന്തിരിപ്പിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം . മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അറിയിച്ചിരുന്നു.
Discussion about this post