ഡല്‍ഹി: കേരളത്തിലെ ജനങ്ങള്‍ക്ക് മാവോയിസ്റ്റ് അനുകൂല മനോഭാവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ കുറിച്ച് പ്രതികരിക്കവെ ആഭ്യന്തര ഉപദേഷ്ടാവ് വിജയകുമാര്‍ ആണ് ഇക്കാര്യം പറഞ്ഞത്. നിലമ്പൂരില്‍ മാവോയ്സിറ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ച പോലീസ് നടപടിയെ കേന്ദ്രം അനുകൂലിച്ചു. കേരളത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലല്ലെന്നും പോലീസ് ആയുധം ഉപയോഗിച്ചത് നിയമപരമാണെന്നും ആഭ്യന്തര ഉപദേഷ്ടാവ് വ്യക്തമാക്കി.
പോലീസ് കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിച്ച ശേഷം ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി പ്രവര്‍ത്തിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post