ഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ഓഫിസില്‍ കവര്‍ച്ച. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസ് കുത്തിപ്പൊളിച്ച് കമ്പ്യൂട്ടറും റിപ്പോര്‍ട്ടുകളും മറ്റ് പ്രധാന രേഖകളും മോഷ്ടിച്ചു. വ്യാഴാഴ്ച്ച രാത്രിയായിരുന്നു മോഷണം. കിഴക്കന്‍ ഡല്‍ഹയിലെ പട്പട്ഗഞ്ച് താത്ക്കാലിക ഓഫീസിലാണ് കവര്‍ച്ച നടന്നത്.
മോഷണം നടന്ന കൃത്യ സമയം വ്യക്തമായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാതില്‍പൂട്ട് ഡ്രില്ലിങ് മെഷീന് ഉപയോഗിച്ച് മുറിച്ചെടുത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. സിസി ടി വി കാമറകള്‍ തിരിച്ചു വെച്ചായിരുന്നു മോഷണം. സി സി ടി വി റെക്കോര്‍ഡുകളും മോഷണം പോയി. ഇതിനാല്‍ വിരലടയാളം കേന്ദ്രീകരിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദരെത്തി ഓഫീസില്‍ പരിശോദന നടത്തി. ലെറ്റര്‍ ഹെഡ്ഡുകളും രേഖകളും കമ്പ്യൂട്ടറിന്റെ സി പി യുകളും മോഷണം പോയിട്ടുണ്ടെന്നാണ് എ എ പി വക്താവ് പങ്കജ് സിംഗ് പറയുന്നത്.
Discussion about this post