മുംബൈ: സാമ്പത്തിക ക്രമക്കേടില്‍ ഇസ്ലാമിക മതപ്രഭാഷകന് സാക്കിര്‍ നായിക്കിനെതിരെ എന്‍?ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. സാമ്പത്തിക ക്രമക്കേട് തടയല്‍ നിയമം അനുസരിച്ചാണ് കേസ്. ഭീകരവാദത്തിന് പിന്തുണ നല്‍കിയെന്നും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്ദ്ധയുണ്ടാക്കിയെന്നും ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സിയും സാക്കിര്‍ നായിക്കിനെതിരെ കേസ് എടുത്തിരുന്നു.
ചാവേറിനെ പ്രോത്സാഹിപ്പിക്കുന്നു, വിവിധ മതങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നു, യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു, തുടങ്ങിയ കാരണങ്ങള്‍ നിരത്തി നവംബര്‍ 17ന് യു.എ.പി.എ നിയമപ്രകാരം നായികിന്റെ എന്‍ജിഒ ആയ ഐ.ആര്.എഫിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
Discussion about this post