ശബരിമല: ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് തൃപ്തി ദേശായി വേഷംമാറി എത്താന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പമ്പയിലും കാനനപാതയായ പുല്‍മേട്ടിലും പോലീസ് പരിശോധന കര്‍ശനമാക്കി. ഓരോ അയ്യപ്പന്മാരെയും നിരീക്ഷിച്ച ശേഷമാണ് കടത്തിവിടുന്നത്. മകരവിളക്കിന്റെ തിരക്ക് കണക്കിലെടുത്തും തൃപ്തി ദേശായി മലകയറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും ജോലി കഴിഞ്ഞ് മലയിറങ്ങിയ പോലീസുകാരില്‍ കുറച്ചുപേരെ തിരികെ വിളിച്ചിട്ടുമുണ്ട്.
എന്നാല്‍ തൃപ്തി ദേശായി വരുമ്പോള്‍ തടയാന്‍ സംവിധാനങ്ങളെല്ലാം സന്നിധാനത്തുണ്ടെന്ന് പത്തനംതിട്ട എസ്.പി. ഹരിശങ്കര്‍ പറഞ്ഞു. അതിനായി ജോലി കഴിഞ്ഞ പോലീസുകാരെ തിരികെവിളിച്ചിട്ടില്ല. മകരവിളക്കുതിരക്ക് കണക്കിലെടുത്ത് മാത്രമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസുകാരെ തിരികെവിളിച്ചത് തൃപ്തി ദേശായിക്ക് വേണ്ടിയല്ലെന്ന് ഐ.ജി. എസ്.ശ്രീജിത്തും പറഞ്ഞു. തൃപ്തി ദേശായി പുണെയിലാണ് ഇപ്പോഴുള്ളത്.
Discussion about this post