തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇത്തവണ പെന്‍ഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെയ്ത ഹിമാലയന്‍ അബദ്ധങ്ങളാണ് കെഎസ്ആര്‍ടിസിക്ക് 26 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കിവച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. പണം തിരിച്ചടക്കുമെന്ന് കടം തന്ന ബാങ്കുകളെ വിശ്വസിപ്പിക്കേണ്ടതുണ്ടെന്നും അതിന് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു
വിദ്യാര്‍ഥികള്‍ പോലും ആവശ്യപ്പെടാതെ അവര്‍ക്ക് യാത്രാനിരക്കില്‍ ഇളവ് അനുവദിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നു പറഞ്ഞ അദ്ദേഹം വായ്പ നല്കിയ ധനകാര്യ സ്ഥാപനങ്ങളെ തിരിച്ചടവ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി.
Discussion about this post