കാസര്‍കോട്: മംഗല്പാടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. കാര്‍ യാത്രികരായ രാമനാരായണന്‍, ഭാര്യ വത്സല, മകന് രഞ്ജിത്ത്, രഞ്ജിത്തിന്റെ സുഹൃത്ത് നിധിന് എന്നിവരാണ് മരിച്ചത്. തൃശ്ശൂര്‍ ചേലക്കര സ്വദേശികളാണ് ഇവര്‍.
മംഗലാപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന കണ്ടെയ്നര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ മംഗല്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തായിരുന്നു അപകടം. മംഗലാപുരത്ത് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന രഞ്ജിത്തിനെ കോളേജില്‍ കൊണ്ടു പോയി വിടാന്‍ പോയതായിരുന്നു സംഘം. വാഹനം ഓടിച്ചിരുന്ന രാമനാരായണന്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
Discussion about this post