തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടേതുള്‍പ്പെടെയുള്ള വി എസ് അച്യൂതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളും അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്ക് പരാതി. അഡ്വ: പി റഹിമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
ഇത്തരം എട്ട് നിയമനങ്ങളെ കുറിച്ചാണ് റഹീമിന്റെ പരാതി. മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം പ്രഖ്യാപിച്ചിരുന്നു. തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിന്‍ മേലാണ് അന്വേഷണം. അഡ്വ. റഹീം നല്‍കിയ പരാതിയില്‍ തന്നെയാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
Discussion about this post