കോഴിക്കോട്: സംവിധായകന് കമലിനെതിരെ വീണ്ടും ബിജെപി.സംവിധായകന് കമലിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്. ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം രാജ്യം വിട്ടുപോകണമെന്നും എ.എന്‍ രാധാകൃഷ്ണന് പറഞ്ഞു.
കമല്‍ എസ്.ഡി.പി.െഎ പോലുള്ള തീവ്രസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ്. ദേശിയഗാനം ആലപിക്കേമ്പോള് എഴുന്നേറ്റ് നില്‍ക്കണമോയെന്ന് സംശയമുള്ളയാളാണ് കമല്‍. മോദിയെ നരഭോജി എന്ന് വിമര്‍ശിച്ചതാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം ലഭിക്കാനുള്ള കമലിന്റെ യോഗ്യതയെന്നും രാധാകൃഷ്ണന് ആരോപിച്ചു.
അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ദേശീയഗാന വിവാദത്തോടെ കമലിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ദേശീയഗാനം തിയറ്ററുകളില്‍ ആലപിക്കുന്നതിനെതരെ സുപ്രിം കോടതിയില്‍ കേസ് നല്‍രിയ സംഘടനയുടെ രക്ഷാധാികാരിയായിരുന്നു കമല്‍. ഇതേ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിനു മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ചെഗുവേര കറുത്ത വര്‍ഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ ആള്
പ്രാകൃതമായ കൊലപാതകങ്ങള്‍ നടത്തിയ ചെ ഗുവേരയെ ഡി.വൈ.എഫ്.ഐ വിഗ്രഹമായി പ്രതിഷ്ഠിക്കുകയാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി പറഞ്ഞു. ചെ ഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്നും എ.എന്‍ ആവശ്യപ്പെട്ടു.
ഗാന്ധിജിക്കും വിവേകാനന്ദനും മദര്‍ തെരേസക്കുമൊപ്പം വെക്കാന്‍ കൊള്ളാവുന്ന ചിത്രമല്ല ചെഗുവേരയുടേതെന്നും ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന സാന്നിധ്യമാണ് അത്, ബിജെപി വടക്കന്‍ മേഖലാജാഥയുടെ ഭാഗമായി കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാധാകൃഷ്ണന്റെ പരാമര്‍ശം.
ലോകത്ത് ഏറ്റവുമധികം അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് ചെഗുവേര. കറുത്ത വര്‍ഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ ആള്. മുസോളിനിയുടെയും ഹിറ്റ്ലറുടെയും സ്റ്റാലിന്റെയും ചിത്രങ്ങള്‍ക്കൊപ്പമാണ് ചെയുടെ സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണ് തീവെച്ചും വെട്ടിയും ജനത്തെ കൊല്ലാന്‍ നടക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേതാക്കളുണ്ടല്ലോ. ചെയുടെ ചിത്രങ്ങള്‍ക്ക് പകരം ഇഎംഎസിന്റെയോ എകെജിയുടെയോ ചിത്രങ്ങള്‍ വെക്കട്ടെ. ഗോഡ്സേയുടെ ചിത്രം വെക്കുന്നതിനെയും ബിജെപി അംഗീകരിക്കുന്നില്ലെന്നും രാധാകൃഷ്ണന് പറഞ്ഞു
.
Discussion about this post