ഡല്‍ഹി: ന്യൂ ഇയര്‍ വിദേശത്ത് ആഘോഷിച്ച ശേഷം തിരിച്ചെത്തിയ രാഹുല്‍ കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തിലാണ് ചിരി പടര്‍ത്തുന്ന പരാമര്‍ശം. ശിവന്റെ ചിത്രത്തിലും, ഗുരു നാനാകിന്റെ ചിത്രത്തിലും കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നം ഉണ്ടെന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ‘എല്ലാ മതത്തിലേയും ദൈവങ്ങള്‍ കോണ്‍ഗ്രസ് ചിഹ്നം ഉയര്‍ത്തിക്കാട്ടുന്നു, ഗുരു നാനാക് ജിയുടെ ചിത്രം കാണുമ്പോഴെല്ലാം കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തി അവരുടെ കയ്യില്‍ കാണാറുണ്ട്.’- എന്നിങ്ങനെയാണ് രാഹുലിന്റെ പ്രസംഗം.
പ്രവാചകന് മുഹമ്മദ് നമ്പിയുടെ മരുമകനായ ഹസ്രത്ത് അലിയുടെ ചിത്രത്തിലും കൈപ്പത്തി കണ്ടിട്ടുണ്ടെന്ന് രാഹുല്‍ പറയുന്നു. എന്നാല്‍ അലിയുടെ ചിത്രമോ, ഫോട്ടോയോ ലഭ്യമല്ല എന്ന വസ്തുത രാഹുല്‍ ഓര്‍ത്തില്ലെന്നും കളിയാക്കുന്നവര്‍ പറയുന്നു.
വോട്ട് ലഭിക്കാന്‍ ഇത്രയും തരം താഴ്ന്ന പ്രയോഗങ്ങള്‍ നടത്തരുതെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നുണ്ട് ചെറിയ കുട്ടികളുടെത് പോലെയുള്ള മനസ്സാണ് രാഹുലിന്റേത് അതാണ് ഇത്തരം പ്രയോഗങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതിന് പിന്നില്‍ എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകരുടെ പരിഹാസം. രാഹുല്‍ എന്ത് പറയുന്നുവെന്നത് രാഹുലിനെ പോലെ അണികളും കാര്യമായെടുക്കാറില്ല എന്നും ചിലര്‍ പരിഹസിക്കുന്നു
വീഡിയൊ-
Discussion about this post