മുംബൈ: വസ്ത്രധാരണ രീതി മാറ്റിയില്ലെങ്കില്‍ ടെന്നീസ് താരം സാനിയ മിര്‍സ കളി അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്കി മുസ്ലിം മതപണ്ഡിതന് .കോര്‍ട്ടില്‍ കളിക്കുമ്പോള്‍ സാനിയയുടെ വസ്ത്രധാരണരീതി അനിസ്ലാമികമാണെന്ന്. ഇസ്ലാമിക രീതിക്കനുസരിച്ച് കളിക്കാന്‍ കഴിയില്ലെങ്കില്‍ സാനിയ കളി അവസാനിപ്പിക്കണമെന്നും മുസ്ലിം പണ്ഡിതനായ സാജിദ് റാഷിദ് പറഞ്ഞു. സീ ന്യൂസിലെ ‘ഫത്ഹ കാ ഫത്വാ’ എന്ന പരിപാടിയിലായിരുന്നു സാജിദ് റാഷിദിന്റെ വിവാദ പരാമര്‍ശം.
എല്ലാ മുസ്ലിം സ്ത്രീകളും ബുര്‍ഖ ധരിക്കണോ എന്ന വിഷയത്തിലായിരുന്നു ഫത്ഹ ക ഫത്വായിലെ ചര്‍ച്ച. സാനിയയുടെ വസ്ത്രധാരണം ലൈംഗികത ഉണര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ ഇസ്ലാമികവിരുദ്ധമാണെന്നും റാഷിദ് പറഞ്ഞു.
വീഡിയോ-
https://www.youtube.com/watch?v=cLOYlwRxTqI
ടെന്നീസ് കളിക്കുമ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ സാനിയക്കെതിരെ നേരത്തെയും ഫത്വ ഇറക്കിയിരുന്നു.
Discussion about this post