പുനെ: ക്രിക്കറ്റ ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിനെപ്പോലെ 20 വര്‍ഷം നീണ്ട കരിയര്‍ തനിക്കുണ്ടാകില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. ഇംഗ്ലണ്ട് മുന്‍ നായകന് നാസര്‍ ഹുസൈനുമായി നടത്തിയ ബി.സി.സി.ഐ. ടിവിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കോഹ്ലി സച്ചിനെപ്പോലെ നീണ്ട കരിയര്‍ തനിക്കുണ്ടാകില്ലെന്നു വ്യക്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരേ നടന്ന ഒന്നാം ഏകദിനത്തില്‍ കോഹ്ലി 27-ാം ഏകദിന സെഞ്ചുറി കുറിച്ചിരുന്നു. സച്ചിന് ഏകദിനത്തില്‍ പിന്തുടര്ന്നു നേടിയ 17 സെഞ്ചുറികളുടെ റെക്കോഡിനൊപ്പമാണ് കോഹ്ലിയിപ്പോള്‍. 28 വയസുകാരനായ കോഹ്ലി സച്ചിന് സൃഷ്ടിച്ച പല റെക്കോഡുകളും തകര്‍ക്കുമെന്നു എഴുത്തുകാര്‍ വിലയിരുത്തിയിരുന്നു.
കോഹ്ലി ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്നു നാസര്‍ ഹുസൈന് പ്രശംസിച്ചിരുന്നു. സച്ചിന്റെ 200 ടെസ്റ്റുകളും 100 രാജ്യാന്തര സെഞ്ചുറികളും എന്ന റെക്കോഡ് തനിക്ക് ഒരു സ്വപ്നം മാത്രമായിരിക്കുമെന്ന് കോഹ്ലി പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായെന്നു വിശ്വസിക്കാനാകുന്നില്ലെന്നു കോഹ്ലി നേരത്തെ പ്രസ്താവിച്ചിരുന്നു. ടീമിനു വേണ്ടി മികച്ച ബാറ്റിങ് പുറത്തെടുക്കുന്നതില്‍ കവിഞ്ഞുള്ള ലക്ഷ്യങ്ങളൊന്നും തനിക്കില്ലായിരുന്നെന്നും കോഹ്ലി പറഞ്ഞു. നിതേഷ് ഹബ് മാളില്‍ നടന്ന ടോക് ഷോയിലാണ് കോഹ്ലി മനസു തുറന്നത്. എം.എസ്. ധോണി നായക സ്ഥാനം ഒഴിഞ്ഞതോടെ വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ ഏകദിന, ട്വന്റി20 ടീമുകളെ നയിക്കുക. ധോണി വിരമിച്ചതിനെ തുടര്‍ന്നു കുറേ നാളുകളായി കോഹ്ലിയാണ് ടെസ്റ്റ് ടീമിനെയും നയിക്കുന്നത്.
Discussion about this post