മുംബൈ: വൈദ്യുതി മോഷണത്തിന് ബോളിവുഡ് നടി രതി അഗ്‌നിഹോത്രിക്കും വാസ്തു ശില്‍പിയായ ഭര്‍ത്താവ് അനില്‍ വിര്‍വാനിക്കുമെതിരെ മുംബൈ പോലീസ് കേസെടുത്തു. വീട്ടിലേക്കുള്ള കണക്ഷന്‍ വഴി ഇരുവരും 48.96 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം നടത്തിയതിനാണ് കേസ്. മുംബൈ നെഹ്‌റു പ്ലാനിറ്റേറിയത്തിന് സമീപത്തുള്ള സീ ഫേസ് അപ്പാര്‍ട്ട്‌മെന്റില്‍ വൈദ്യുതി മീറ്ററില്‍ കൃത്രിമം നടത്തിയാണ് മോഷണമെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് മോഷണം കണ്ടെത്തിയത്. 2013 ഏപ്രില്‍ മാസത്തില്‍ അഗ്‌നിഹോത്രിയുടെ വീട്ടില്‍ 177,647 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതിന് പണമടക്കാത്തതിനാല്‍ ഇലക്ട്രിസ്റ്റി അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു.
വോര്‍ളി പോലീസ് സ്റ്റേഷനില്‍ ഇല്ക്ട്രിസ്റ്റി ആക്ട് 135 പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇലക്ട്രിസ്റ്റി എഞ്ചിനീയറുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ പദ്വാല്‍ പറഞ്ഞു.
Discussion about this post