ഡല്‍ഹി: ജെല്ലിക്കെട്ട് നിരോധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപകമായ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ ജെല്ലിക്കെട്ടിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. തമിഴ്നാടിന്റെ സാംസ്കാരിക പാരമ്പര്യം നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനമുണ്ട്. അത് നിലനിര്‍ത്താന്‍ ശ്രമിക്കും. തമിഴ്നാടിന്റെ പുരോഗതിക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
We are very proud of the rich culture of Tamil Nadu. All efforts are being made to fulfil the cultural aspirations of Tamil people.
— Narendra Modi (@narendramodi) January 21, 2017
Discussion about this post