ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനുവേണ്ടി ഉയര്‍ന്നുവന്ന ജനകീയ മുന്നേറ്റത്തിനു വിജയം. മധുരയില്‍ ഇന്ന് രാവിലെ 10ന് ജെല്ലിക്കെട്ട് നടത്തും ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം മധുരയില്‍ എത്തിയിട്ടുണ്ട്.നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് തമിഴ്‌നാട് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതോടെയാണ് ജെല്ലിക്കെട്ട് നടത്താന്‍ അവസരം ഒരുങ്ങിയത്.
ഓര്‍ഡിനന്‍സിനു കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജെല്ലിക്കെട്ട് സംഘടകരുമായും ജില്ലാ അധികൃതരുമായും കൂടിക്കാഴ്ച നടത്തി. ജെല്ലിക്കെട്ട് മൈതാനങ്ങളിലും ഒരുക്കങ്ങള്‍ തുടങ്ങി. ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചില്‍ വന്‍ പ്രക്ഷോഭമാണ് നടന്നത്. അഞ്ച് ലക്ഷത്തോളം ആളുകളാണു കഴിഞ്ഞ ദിവസം മറീനയിലേക്ക് ഒഴുകി എത്തിയത്.
തമിഴ്‌നാട്ടിലെ മധുരയിലുള്ള അളങ്കനല്ലൂരില്‍ ജെല്ലിക്കെട്ട് നടത്തുന്നതിനെ ചൊല്ലി അനിശ്ചിതത്വവും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ പ്രദേശത്ത് മുഖ്യമന്ത്രി ഒ.പനീര്‍ശെവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഓര്‍ഡിനന്‍സ് അല്ല നിയമ നിര്‍മാണമാണ് വേണ്ടതെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. –
Discussion about this post