ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടിയാല്‍ അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയുമെന്ന് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ കേശവപ്രസാദ് മൗര്യ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് രാമക്ഷേത്രം. രണ്ടുമാസത്തെ സമയം വേണ്ട ഇതിന്റെ നിര്‍മിതിക്ക്. വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ അധികാരമേറ്റ ഉടന്‍ നിര്‍മാണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാമെന്ന ഉറപ്പ് നല്കിയാല് മാത്രമേ ബിജെപിയെ പിന്തുണയ്ക്കൂവെന്ന് അയോധ്യയിലെ താത്കാലിക ക്ഷേത്രത്തിന്റെ മുഖ്യആചാര്യന്‍ സതേന്ദ്രദാസ് വ്യക്തമാക്കിയിരുന്നു. രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു തന്നാല്‍ മാത്രമെ സന്യാസിമാര്‍ ജനങ്ങളോട് വോട്ട് അഭ്യര്ത്ഥിക്കുകയുള്ളുവെന്നും, മോദി അടിയന്തിരമായി അയോധ്യ സന്ദര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post