പരിയാരം: കണ്ണൂരില്‍ യുവാവിനെ റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ബക്കളം പുന്നക്കുളങ്ങരയിലെ മോട്ടന്റകത്ത് അബ്ദുള്‍ ഖാദറി(38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായി മര്‍ദ്ദിച്ച് കൈകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ കൊലപാതക കാരണം വ്യക്തമല്ല.
അടിവസ്ത്രം മാത്രം ധരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ പാടുകളുണ്ട്. മൃതദേഹത്തിന് സമീപം രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ട്. ഇന്ന് രാവിലെ നാട്ടുകാരാണ് വായാട് പള്ളിക്ക് സമീപം മൃതദേഹം കണ്ടത്. കൈകള്‍ കെട്ടിയ നിലയിലായിരുന്നു.
മാനസിക രോഗിയാണ് ഇയാളെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡരികില്‍ നിര്‍ത്തിയിടുന്ന ബസുകള്‍ തകര്‍ക്കുക, ഫയര്‍ ഫോഴ്സിനെ വിളിച്ചുവരുത്തി കബളിപ്പിക്കുക എന്നിവയാണ് ഇയാളുടെ പ്രവൃത്തികളെന്നും കഴിഞ്ഞ ദിവസം വരെ രാത്രിയില്‍ ബസുകള്‍ തകര്‍ത്തതായും നാട്ടുകാര്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post