മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ സാനിയ സഖ്യം സെമിഫൈനലില്‍ പ്രവേശിച്ചു. സാനിയ മിര്‍സയും ക്രൊയേഷ്യന്‍ താരവുമായ ഇവാന് ഡോഡിഗുമടങ്ങുന്ന സഖ്യം രോഹന് ബൊപ്പണ്ണ-ഗബ്രിയേല ഡാബ്രോവ്സ്കി ജോഡിയെ പരാജയപ്പെടുത്തിയാണ് അവസാന നാലിലെത്തിയത്.
ആദ്യ സെറ്റില്‍ അനായാസം ജയിച്ചു കയറിയ സാനിയയ്ക്കും ഡോഡിഗിനും പക്ഷേ രണ്ടാം സെറ്റില്‍ അടി തെറ്റി. രണ്ടാം സെറ്റ് 6-3ന് നേടി ബൊപ്പണ്ണ സഖ്യം തിരിച്ചുവരവ് നടത്തി. തുടര്‍ന്ന് മത്സരം സൂപ്പര്‍ ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറില്‍ 9-6ന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച സാനിയയും ഡോഡിഗും 12-10ന് മത്സരം സ്വന്തമാക്കി.
ഒരു മണിക്കൂറും ഏഴു മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് രണ്ടാം സീഡായ സാനിയ സഖ്യം വിജയം കണ്ടത്. സ്കോര്‍:6-4, 3-6, 12-10.
Discussion about this post