ഡല്‍ഹി: രാജ്യം ഇന്ന് 68-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാക ഉയര്‍ത്തുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യതിഥി.
ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകളുടെ സാന്നിധ്യവും പരേഡിനുണ്ടാവും. ആദ്യമായി ദേശീയ സുരക്ഷ സേനയുടെ സംഘവും റിപ്പബ്ലിക് ദിന പരേഡില്‍ അണി നിരക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എല്‍.സി.എ തേജസ് യുദ്ധവിമാനത്തിന്റെ അരേങ്ങറ്റവും ഇന്ന് നടക്കും.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് റിപ്പബ്ലിക് ദിനാഘാഷം നടക്കുന്നത്. കേരളത്തിലും റിപബ്ലിക് ദിനം വിപുലമായി തന്നെ ആഘോഷിക്കും. ഗവര്‍ണര്‍ പി.സദാശിവം പതാകയുയര്‍ത്തുന്നതോടെയാണ് സംസ്ഥാനത്ത് ചടങ്ങുകള്‍ക്ക് തുടക്കമാവുക.
Discussion about this post